Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Responded

യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ചു​മ​ത​ല​യേ​ൽ​ക്കും മു​ന്പ് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കി

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ചു​മ​ത​ല​യേ​ൽ​ക്കും മു​ന്പ് വി​ര​മി​ക്കാ​നി​രി​ക്കു​ന്ന ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എ. ജ​യ​തി​ല​കി​ന്‍റെ പെ​ൻ​ഷ​നും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും മു​ൻ​കൂ​റാ​യി ഉ​ത്ത​ര​വാ​യി ഇ​റ​ക്കി​യ​തി​നെ​ച്ചൊ​ല്ലി വി​വാ​ദം.

ജൂ​ണ്‍ 30നു ​വി​ര​മി​ക്കാ​നി​രി​ക്കു​ന്ന ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ധ​ന (പെ​ൻ​ഷ​ൻ) വ​കു​പ്പ് ഏ​പ്രി​ൽ 28നാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

അ​തേ​സ​മ​യം, അ​ഖി​ലേ​ന്ത്യാ സ​ർ​വീ​സി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ വി​ര​മി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പു​റ​ത്തി​റ​ക്കു​ന്ന സാ​ധാ​ര​ണ ന​ട​പ​ടി ഉ​ത്ത​ര​വ് മാ​ത്ര​മാ​ണി​തെ​ന്ന് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ത്ര​യെ​ന്ന് അ​റി​യി​ക്ക​ൽ മാ​ത്ര​മാ​ണി​ത്.

ഈ ​ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്നി​ട​ങ്ങ​ളി​ൽ മ​റ്റ് ബാ​ധ്യ​ത​ക​ളി​ല്ലെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ വാ​ങ്ങി ന​ൽ​ക​ണം. ഉ​ദ്യോ​ഗ​സ്ഥ​നി​ൽ നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്ന ചി​ല ഓ​ഡി​റ്റ് നി​ർ​ദേശ​ങ്ങ​ൾ പോ​ലും ഇ​ക്കൂ​ട്ട​ത്തി​ൽ പ​രി​ഗ​ണി​ക്കും. ഇ​ത്ത​രം രേ​ഖ​ക​ളെ​ല്ലാം അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്.

പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തി​നൊ​പ്പം അ​ടു​ത്ത മാ​സ​ത്തോ​ടെ പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി നി​യ​മ​ന​വു​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. നി​ല​വി​ൽ കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​നി​ലു​ള്ള മ​നോ​ജ് ജോ​ഷി തി​രി​കെ എ​ത്തി​യാ​ൽ അ​ദ്ദേ​ഹം ചീ​ഫ് സെ​ക്ര​ട്ട​റി​യാ​കും. 1989 ബാ​ച്ചു​കാ​ര​നാ​യ അ​ദ്ദേ​ഹം നി​ല​വി​ൽ ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി​യാ​ണ്. 2027 ജ​നു​വ​രി​വ​രെ അ​ദ്ദേ​ഹ​ത്തി​ന് സേ​വ​ന കാ​ലാ​വ​ധി​യു​ണ്ട്.

സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​യ വി​ശ്വ​നാ​ഥ് സി​ൻ​ഹ​യാ​ണ് പി​ന്നീ​ട് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. 1991 ബാ​ച്ചി​ലെ ര​ച​നാ ഷാ, 1992 ​ബാ​ച്ചി​ലെ സ​ഞ്ജീ​വ് കൗ​ശി​ക് എ​ന്നീ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​നി​ലു​ണ്ട്.

Latest News

Corehub Up